പായസം ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ പായസം ഒന്ന് ട്രൈ ചെയ്തുനോക്കൂ… കിടിലൻ സ്വാദിൽ തയ്യാറാക്കാം പൈനാപ്പിൾ പായസം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ തൊലി മുഴുവന്‍ കളഞ്ഞ് അതിന്റെ കറുത്ത ഭാഗങ്ങളും കളഞ്ഞ് ചെറിയ കഷണങ്ങളായി കൊത്തിയരിയുക. ഇത് മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക. പായസം ഉണ്ടാക്കേണ്ട പാത്രത്തിലേക്ക് കൈതച്ചക്ക ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം ശര്‍ക്കര പാനിയാക്കി അതിലേക്ക് ഒഴിക്കുക. കുറുകി വരുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്തിളക്കുക. അത് തിളയ്ക്കുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കി വെച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് പൊടിച്ചുവച്ചിരിക്കുന്ന ചേരുവകള്‍ വിതറി യോജിപ്പിക്കുക. നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് പായസത്തിന് മുകളില്‍ ഒഴിച്ച് വിളമ്പാം.