ചൂടല്ലേ, ഉള്ളം തണുപ്പിക്കാൻ ഒരു വെറൈറ്റി ഡ്രിങ്ക് ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു മംഗോ ഡ്രിങ്ക് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മാമ്പഴം- 2എണ്ണം
- മിക്സഡ് ഫ്രൂട്ട്സ്- 11/2കപ്പ്
- ട്യൂട്ടി ഫ്രൂട്ടി, നട്ട്സ്, ചെറി- ആവശ്യത്തിന്
- പഞ്ചസാര-ആവശ്യത്തിന്
- പാൽ-1കപ്പ്
- മിൽക്ക്മെയ്‌ഡ്-1/4കപ്പ്
- വാനില ഐസ്ക്രീം-ആവശ്യത്തിന്
- കസ് കസ്/സബ്ജ സീഡ്സ്-1സ്‌പൂൺ
- വെർമസെലി-1/4കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഫ്രൂട്ട്സ് അരിഞ്ഞത്, നട്ട്സ്, ട്യുട്ടി ഫ്രൂട്ടി എന്നിവ പാകത്തിന് പഞ്ചസാര ചേർത്തു യോജിപ്പിച്ചു ഫ്രിഡ്ജിൽ വെക്കുക. മാമ്പഴം ചെറിയ കഷ്ണങ്ങൾ ആക്കിയതും പാലും പഞ്ചസാരയും ചേർത്ത് ബ്ലെൻഡ് ചെയ്തു ഒരു ബൗളിൽ ആക്കി ഫ്രിഡ്ജിൽ വെക്കുക. ഒരു കപ്പ് വെള്ളത്തിൽ കസ്കസ് ഇട്ടു 20 മിനിറ്റ് കുതിർത്ത ശേഷം വെള്ളം ഊറ്റി കളഞ്ഞു ഫ്രിഡ്ജിൽ വെക്കുക. ഒരു പാനിൽ പാൽ തിളപ്പിച്ച് ഇതിലേക്ക് വെർമിസെലി ഇട്ടു വേവിക്കുക. വെന്ത ശേഷം പഞ്ചസാരയും മിൽകമൈഡ് ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്‌തു അടുപ്പിൽ നിന്ന് വാങ്ങി ചൂടാറാൻ വെക്കുക.
തണുപ്പിക്കാൻ വെച്ചതെല്ലം പുറത്തേക്കു എടുക്കുക. ഇനി ഒരു നീളമുള്ള ഗ്ലാസ് എടുത്തു കുറച്ചു ഫ്രൂട്ട്സ് അരിഞ്ഞത് ഇടുക. ഇതിനു മുകളിലായി കസ്കസ് കുതിർത്തതും വെർമിസെലിയും ബ്ലെൻഡ് ചെയ്ത മംഗോയും ഇടുക. ഒരു സ്കൂപ് ഐസ്ക്രീം ഇട്ടു വീണ്ടും ഒരു തവണ കൂടി ഇങ്ങനെ ചെയ്യുക. മുകളിൽ ഐസ് ക്രീം, ചെറി, മാമ്പഴം അരിഞ്ഞത്, ട്യുട്ടി ഫ്രൂട്ടി ഇട്ടു അലങ്കരിച്ചു വിളമ്പാം.