Food

ഇനി ചിക്കൻ ഇതുപോലെ തയ്യാറാക്കിക്കോളൂ…

ചോറിനും ചപ്പാത്തിക്കും പുട്ടിനുമെല്ലാം കൂടെ കഴിക്കാവുന്ന ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ?കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റോസ്റ്റ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • സവാള
  • ഉപ്പ്
  • കാശ്മീരിമുളകുപൊടി
  • മഞ്ഞൾപ്പൊടി
  • മല്ലിപ്പൊടി
  • ഗരംമസാല
  • ചിക്കൻ
  • നാരങ്ങ
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • കുരുമുളുകുപൊടി
  • കെച്ചപ്പ്

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് രണ്ട് ടേബിൾസ്പൂൺ, ഒരു പച്ചമുളക് നീളത്തിൽ അരിഞ്ഞത്, രണ്ട് സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റാം. രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം. തുടർന്ന് വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ, കറിവേപ്പില, ഒരു പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്തിളക്കി മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് പത്തു മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാം. വെള്ളം വറ്റി വരുമ്പോൾ അര ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടേബിൾസ്പൂൺ കെച്ചപ്പും, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കി വരട്ടാം.