നാടൻ വിഭവങ്ങൾ ഇഷ്ട്ടപെടുന്നവരാണ് നമ്മൾ മലയാളികൾ അല്ലെ, ഇന്ന് ഊണിന് കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചേമ്പ് കറി വെച്ചാലോ?
ആവശ്യമായ ചേരുവകൾ
- ചേമ്പ്
- തക്കാളി
- പച്ചമുളക്
- മഞ്ഞൾപ്പൊടി
- ഉപ്പ്
- മുളകുപൊടി
- വാളൻപുളി
- വെള്ളം
- കറിവേപ്പല
- ഉലുവ
തയ്യാറാക്കുന്ന വിധം
ചേമ്പ് തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കാം. ശേഷം അത് ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. ഒപ്പം പച്ചമുളക്, എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിക്കാം. ഇത് അടുപ്പിലേയ്ക്ക് മാറ്റി വേവിക്കാം. ചേമ്പ് നന്നായി വെന്തതിന് ശേഷം വാളൻപുളി വെള്ളത്തിൽ കുതിർത്തതും ചേർത്തു വറ്റിക്കാം. വെള്ളം നന്നായി വറ്റി വരുമ്പോൾ എണ്ണയിൽ വറുത്ത കറിവേപ്പിലയും ഉലുവയും ചേർത്തിളക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.