Kerala

ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ക്രൈസ്തവ സമൂഹം തിരിച്ചറിയണം; ബിജെപിക്കെതിരെ ജോൺ ബ്രിട്ടാസ് എംപി | John Brittas

മധുര:കേരളത്തിലെ ക്രൈസ്തവ സമൂഹം ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്ന് ജോൺ ബ്രിട്ടാസ് എം.പി.

ബൈബിൾ കൈവശം വച്ചത് കൊണ്ട് മാത്രം അറസ്റ്റ് ചെയ്യുന്ന സാഹചര്യമടക്കം ബിജെപി ഭരിക്കുന്ന യുപിയിലുണ്ട്. മുനമ്പത്ത് ഒരാളെ പോലും കുടിയിറക്കാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കെസിബിസിയുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ല. ആരെയും ഇത് വരെ മുനമ്പത്ത് നിന്നും കുടിയിറക്കിയിട്ടില്ലല്ലോയെന്നും ബ്രിട്ടാസ് ചോദിച്ചു.