ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ചപ്പാത്തി കഴിക്കണോ അതോ ചോറ് കഴിക്കണോ എന്നതിനെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും നടക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരിൽ പലർക്കും ഈ ആശയക്കുഴപ്പം ഉണ്ട്. ചില ആളുകൾ ഇവ രണ്ടും ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. മറ്റു ചിലർ ഇവ രണ്ടും കഴിച്ചിട്ടും ശരീരഭാരം കുറച്ചതായി അവകാശപ്പെടുന്നു.
എന്നാൽ, വണ്ണം കുറയ്ക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നവര്‍ അരിയാഹാരത്തിനു പകരം ചപ്പാത്തി സ്വീകരിക്കുന്നത് സാധാരണമാണ്. എന്താണ് ഇതിലെ വ്യത്യാസം?
പോഷകാംശങ്ങളെക്കാള്‍ സോഡിയം കണ്ടന്റ് ആണ് ഇവയെ വേര്‍തിരിക്കുന്നത്. അരിയെ അപേക്ഷിച്ചു ചപ്പാത്തിയില്‍ സോഡിയം കണ്ടന്റ് കൂടുതലാണ്. കൂടാതെ ചപ്പാത്തിയെ അപേക്ഷിച്ച് അരിയാഹാരത്തില്‍ ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ് എന്നിവ കുറവാണ്. ഇതിനുപുറമേ അരിഭക്ഷണത്തില്‍ കാലറിയും കൂടുതലാണ്.
എന്നാല്‍ അരിയാഹാരം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എണ്ണം നോക്കാതെ ചപ്പാത്തി കഴിക്കാമെന്നു കരുതരുത്. കാരണം അമിതമായാല്‍ എന്തും തിരിഞ്ഞു കടിക്കുമെന്ന് ഓര്‍ക്കുക. ആരോഗ്യവാനായ ഒരാള്‍ ഏറിയാല്‍ നാലു ചപ്പാത്തി, അതില്‍ കൂടുതല്‍ ഒരു നേരം പതിവാക്കിയാല്‍ പിന്നെ അരിയാഹാരം ഉപേക്ഷിച്ചിട്ട് കാര്യമില്ല എന്നു സാരം.