Kerala

ജബല്‍പൂര്‍ സംഭവം ലോക്സഭയില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് | Kodikkunnil Suresh MP

ദില്ലി: മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ശൂന്യവേളയിലാണ് കൊടിക്കുന്നിൽ സുരേഷ് വിഷയം ഉന്നയിച്ചത്. തീവ്ര ഹിന്ദുത്വവാദികളാലാണ് ആക്രമിക്കപ്പെട്ടത്.

ഹിന്ദുത്വവാദികളുടെ അസഹിഷ്ണുത വെളിപ്പെട്ടു.നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.