ആരോഗ്യ ഗുണങ്ങൾക്കായി നൂറ്റാണ്ടുകളായി നമ്മൾ ഔഷധ ചായകൾ ഉപയോഗിച്ചുവരുന്നു. അവ രോഗാവസ്ഥകളെ സുഖപ്പെടുത്തുന്നില്ലെങ്കിലും, ആരോഗ്യത്തെ പിന്തുണയ്ക്കാനും ചില രോഗ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും ഇവയ്ക്ക് കഴിയും. ആരോഗ്യത്തിനായി മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണത്തിൽ ചേർക്കാവുന്ന 5 വ്യത്യസ്ത ചായകൾ പോഷകാഹാര വിദഗ്ധൻ പാലക് നാഗ്പാൽ എൻഡിടിവി-യുമായി പങ്കുവെച്ചിരുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.
തുളസി ചായ അതിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ ഫലപ്രദമായി സമ്മർദ്ദം കൈകാര്യം ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.
ഛർദി, ദഹനക്കേട് എന്നിവയുൾപ്പെടെ ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാൻ പുതിന ചായ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. പുതിനയിലെ മെന്തോളിന് വയറിലെ പേശികളെ ശമിപ്പിക്കാനും ഛർദിയുടെ തോന്നൽ കുറയ്ക്കാനും കഴിയും. ഇത് വയറുവേദന ഒഴിവാക്കാൻ സഹായിക്കുന്ന പ്രധാന ഔഷധങ്ങളിൽ ഒന്നാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇഞ്ചി ചായ സഹായിക്കും. ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ വീക്കം കുറച്ച് മറ്റ് രോഗ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.