മഴക്കാലം ആകുന്നതോടെ നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് ജലദോഷം. പലർക്കും വളരെ പെട്ടെന്ന് വരുന്ന ഒന്നാണിത്. ഒന്ന് തണുപ്പടിക്കേണ്ട താമസം, അതോടെ ജലദോഷം വരുന്നു. അന്തരീക്ഷത്തിലെ വളരെ ചെറിയ ജീവജാലങ്ങളായ വൈറസുകളാണ് സാധാരണ ജലദോഷത്തിന് കാരണമാവുന്നത്.
മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, തൊണ്ടവേദന, തൊണ്ടയടപ്പ്, ചുമ, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ജലദോഷം ശമിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാർഗങ്ങളുണ്ട്. പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതുമാണ് ഇവ. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷം പെട്ടെന്ന് കുറയാന്‍ സഹായിക്കും.
രണ്ട്…
തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ഫലം നല്‍കും.
മൂന്ന്…
ഒരു കപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കാം.
നാല്…
വെള്ളം ധാരാളം കുടിക്കുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് തൊണ്ട നനവുള്ളതായിരിക്കാനും തൊണ്ടയടപ്പ് മാറാനും സഹായിക്കും.
അഞ്ച്…
ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത ഔഷധ ചായകള്‍ കുടിക്കുന്നതും നല്ലതാണ്.
ആറ്…
ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നതും മൂക്കൊലിപ്പ്, മൂക്കടപ്പ്എന്നിവ മാറാന്‍ സഹായിക്കും.
Content highlight: remedies for cold