കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്കു പോകുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. അപകടത്തിൽ മുളിയങ്ങല്‍ ചെക്യലത്ത് മകന്‍ ഷാദില്‍ ആണ് മരിച്ചത്. പേരാമ്പ്ര ഡിഗ്നിറ്റി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ഷാദില്‍.
ഷാദില്‍ സഞ്ചരിച്ച ബൈക്കിനു പിന്നിലാണ് ബസ് ഇടിച്ചത്. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം. ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്നും. ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നതെന്നും നാട്ടുകാർ പറഞ്ഞു.
STORY HIGHLIGHT: student died in bus accident