തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇതേതുടർന്ന് ഇരുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരാണ് 16 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. യാത്രക്കാരിൽ ഒരാൾക്ക് പാനിക് അറ്റാക്കുണ്ടായതിനെ തുടര്‍ന്നാണ് വിഎസ് 358 എന്ന വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
അടിയന്തര ലാൻഡിങ് നടത്തിയതിനെ തുടർന്ന് വിമാനത്തിനു സാങ്കേതിക തകരാർ സംഭവിച്ചതായി എയർലൈൻകാർ യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുർക്കിയിൽനിന്ന് എപ്പോൾ യാത്ര ആരംഭിക്കും എന്നതിൽ ഇതുവരെ വ്യക്തതയില്ലെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാരിൽ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട്.
STORY HIGHLIGHT: emergency landing strands passengers in turkey