Thiruvananthapuram

ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസ്സുകാരന് ദാരുണാന്ത്യം – child shawl accident

ഷാള്‍കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു

തിരുവനന്തപുരം അരുവിക്കരയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. അരുവിക്കര മലമുകളില്‍ അദ്വൈത് ആണ് മരിച്ചത്. വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ സമയം വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അപകടത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.

STORY HIGHLIGHT: child shawl accident

Latest News