Health

ഉലുവ വെള്ളം സ്ഥിരമായി കുടിക്കൂ, അറിയാം ഗുണങ്ങൾ…| Fenugreek water benefits

ദഹനപ്രശ്നങ്ങളെ അകറ്റാനും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്

ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു.

 

 

ഫൈബര്‍ അടങ്ങിയ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ വെള്ളം ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.

 

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് സഹായിക്കും. ആന്‍റി ബാക്ടീരിയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

 

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. കൂടാതെ അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റാനും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും.

 

Content Highlight: Fenugreek water benefits