ആദ്യമായി കസ്റ്റാർഡ് മിക്സ് തയ്യാറാക്കി എടുക്കണം. അതിനായി ഒരു ബൗളെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് അതിലേക്ക് ഒരു കാൽ കപ്പ് തിളപ്പിച്ചാറിയ പാൽ കൂടി ചേർത്ത് നന്നായി ഇളക്കണം. ശേഷം രണ്ട് ക്യാരറ്റ് നല്ലപോലെ വേവിച്ചെടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് വേവിച്ച് വെച്ച ക്യാരറ്റ് ചേർക്കാം. അര കപ്പ് പാൽ കൂടി ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡ് 1/2 ടിൻ അഥവാ 100 ഗ്രാം ചേർത്ത് കൊടുക്കാം. ശേഷം ഇവയെല്ലാം കൂടി നന്നായി ഒട്ടും തരിയില്ലാതെ അരച്ചെടുക്കാം.