മധ്യപ്രദേശിലെ ജബൽപുരിൽ മലയാളികളായ വൈദികർക്കു നേരെ ഉണ്ടായ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചത് അത്യന്തം ഹീനമാണെന്നും ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരള സമൂഹത്തിന്റെയാകെ ഐക്യദാർഢ്യം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
STORY HIGHLIGHT: Attacks on Christians in Jabalpur