കേരളീയരുടെ ആയുർവേദ ജീവിതശൈലിയുടെ ഭാഗമായ ഒരു പ്രധാന വിഭവമാണ് മരുന്ന് കഞ്ഞി. പ്രത്യേകിച്ചും കർക്കിടക മാസത്തിൽ, ശരീരത്തെ ശുദ്ധീകരിക്കാനും ബലം വർദ്ധിപ്പിക്കാനും മരുന്ന് കഞ്ഞി ഉപയോഗിക്കാറുണ്ട്. ഔഷധഗുണമുള്ള ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ കഞ്ഞിക്ക് ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും.ഞവര, ഉലുവ, ചെറുപയർ ഇഞ്ചി, കുരുമുളക്, കറുവപ്പട്ട തുടങ്ങിയവ ഉപയോഗിച്ചാണ് മരുന്ന് കഞ്ഞി തയ്യാറാക്കുന്നത്.
മരുന്ന് കഞ്ഞി തയ്യാറാക്കാൻ
ആദ്യം, ഞവര, ഉലുവ, ചെറുപയർ തുടങ്ങിയ ധാന്യങ്ങൾ നന്നായി കഴുകി വേവിക്കുക. പിന്നീട് ഇഞ്ചി, കുരുമുളക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വറുത്തു പൊടിച്ച് കഞ്ഞിയിൽ ചേർക്കുക.തേങ്ങാപ്പാലും ഉപ്പും ചേർത്ത് തിളപ്പിച്ചാൽ മരുന്ന് കഞ്ഞി തയ്യാർ.