എക്സാലോജിക് സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം. ഇതോടെ കേസിൽ വീണ പ്രതിയാകും. എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിൽ ക്രമക്കേട് വ്യക്തമായിരുന്നു.
എന്നാൽ ഏത് ഏജൻസിയാണ് കേസ് അന്വേഷിക്കുക എന്ന കാര്യം വ്യക്തമല്ല. ഇടപാടിനു പിന്നിൽ അഴിമതിയുണ്ടോയെന്നും. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാൻ വേണ്ടിയാണോ മകൾ വീണാ വിജയന് പണം നൽകിയത് എന്ന കാര്യവും കേസിൽ അന്വേഷിക്കും. അതേസമയം സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പണം നൽകിയവരുടെ പട്ടികയിൽ പല മുഖ്യ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.
STORY HIGHLIGHT: veena vijayan to face prosecution