ദേശീയപാതയിൽ കഞ്ചാവ് കച്ചവടം നടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡ് വലിയവിളയിൽ റസ്ലിഫ് ഖാൻ, ഇയാളുടെ സുഹ്യത്തുക്കളായ ബ്രിട്ടോ വി.ലാൽ, ബിജോയ് എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടം കാരോട് ദേശീയപാതയിലെ കല്ലുവെട്ടാൻ കുഴിഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഒന്നരക്കിലോ തൂക്കം വരുന്ന കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.
കച്ചവടക്കാരനും കേസിലെ ഒന്നാം പ്രതിയുമായ റസ്ലിഫ് ഖാന് നൽകുന്നതിനായിരുന്നു മറ്റ് രണ്ട് പ്രതികൾ കഞ്ചാവ് എത്തിച്ചത്. ദേശീയപാതയോരത്തെ സർവ്വീസ് റോഡുകളും പ്രധാനപാതയും കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ വ്യാപകമായി ലഹരി വില്പന നടക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
STORY HIGHLIGHT: three arrested while selling ganja