Kerala

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് – masappadi monthly payment case

ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 ന് പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

STORY HIGHLIGHT: masappadi monthly payment case