Kozhikode

വാടക വീട്ടില്‍ മാരകായുധവും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ – ganja was seized

കോഴിക്കോട് താമരശ്ശേരി ചാലിലെ ഒരു വാടക വീട്ടില്‍ നിന്ന് മാരകായുധവും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. സംഭവത്തിൽ പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊടുവാൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവ്, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.

STORY HIGHLIGHT: ganja was seized