തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാരുടെ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19 ന് അവസാനിക്കാനിരിക്കേ 30% ൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിലേക്ക് കടന്നത്.
ഉദ്യോഗാർഥികളായ നിമിഷ, ബിനുസ്മിത, ഹനീന എന്നിവരാണ് നിരാഹാരമിരിക്കുന്നത്. വായും കണ്ണും ചെവിയും മൂടിക്കെട്ടി സമരത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് പേർ നിൽപ്പ് സമരവും നടത്തും. സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്.