ജറുസലം: യെമനിൽ യുഎസ് തുടരുന്ന വ്യോമാക്രമണങ്ങളിൽ 6 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതികളെ ലക്ഷ്യമിട്ടു രണ്ടാഴ്ച പിന്നിടുന്ന ആക്രമണങ്ങളിൽ ഇതിനകം 67 പേരാണു കൊല്ലപ്പെട്ടത്.
യെമനിൽ ഇരുന്നൂറിലേറെത്തവണ ബോംബിട്ടുവെന്നും സൈനികനടപടി തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അതിനിടെ, മധ്യപൂർവദേശത്തെ സൈനികസാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സമുദ്രത്തിലെ ഡീഗോ ഗാർസ്യയിൽ വിമാനവാഹിനിയായ യുഎസ് കാൾ വിൻസൻ എത്തി. ആണവ ശേഷിയുള്ള 6 ബി–2 പോർവിമാനങ്ങളാണ് ഇതിലുള്ളത്.