മധുര: പാർട്ടി കോൺഗ്രസിൽ നിന്ന് വിദേശ മലയാളിയെ പുറത്താക്കിയ സംഭവത്തില്‍ ലണ്ടനിലെ എഐസി രംഗത്ത്. രാജേഷ് കൃഷ്ണയെ പുറത്താക്കിയത് കേന്ദ്ര കമ്മിറ്റിയെന്നാണ് ലണ്ടനിൽ നിന്നുള്ള വിശദീകരണം. രാജേഷിനെതിരെ പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാൻ അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്.
അത് മാനിക്കുന്നുവെന്നും എഐസി വ്യക്തമാക്കുന്നു. രാജേഷ് കൃഷ്ണയ്ക്കെതിരെ തങ്ങളുടെ മുന്നിൽ പരാതി ഇല്ലെന്നും ബ്രിട്ടന്‍ പാർട്ടി ഘടകം വ്യക്തമാക്കി. അശോക് ദാവളെയുടെ സാന്നിധ്യത്തിലാണ് രാജേഷ് കൃഷ്ണൻ അടക്കം രണ്ട് പേരെ പാർട്ടി കോൺഗ്രസിൽ പ്രതിനിധികളായി തെരഞ്ഞെടുത്തത്.