Food

കപ്പലണ്ടി മിഠായി ഇനി വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം

കപ്പലണ്ടി മിട്ടായി ഇനി വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം. ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട മിഠായികളിൽ ഒന്നാണ് കപ്പലണ്ടി മിഠായി. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • നിലക്കടല -ഒരു കപ്പ്
  • ശര്‍ക്കര – രണ്ട്
  • നെയ്യ് -അന്‍പത് ഗ്രാം
  • ഏലയ്ക്ക -അഞ്ച് എണ്ണം
  • തേങ്ങാപ്പാല്‍ – കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

അരക്കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത് ആറാന്‍ വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് നിലക്കടലയിട്ട് മൂപ്പിച്ച് എടുക്കുക. ഈ നിലക്കടല തേങ്ങാപ്പാല്‍ അല്‍പ്പാല്‍പമായി ചേര്‍ത്ത് അരച്ചെടുക്കുക. ഒരു ചെറിയ ഉരുളി അടുപ്പില്‍ വച്ച് ശര്‍ക്കര പാനി ഒഴിക്കുക. അതില്‍ നിലക്കടല അരച്ചത് ചേര്‍ത്ത് ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ നെയ്യ് ചേര്‍ക്കുക. അവസാനം ഏലക്കാ പൊടിച്ചതും ചേര്‍ത്ത് കൈകൊണ്ട് തൊട്ടാല്‍ ഒട്ടുന്ന പാകം ആകുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് തണുപ്പിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് പയോഗിക്കാം.