ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടത്താന്‍ സ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് പൊതു വിദ്യഭ്യാസ വകുപ്പ് ആരംഭിച്ചത്. അതുകൊണ്ടുൂ തന്നെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറയുന്നു. ഏപ്രില്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം. ഇന്നലെ ആരംഭിച്ച ആദ്യഘട്ടം ഏപ്രില്‍ 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും.
സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലുമായി 952 അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും 8975 എക്‌സാമിനര്‍മാരെയും മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 72 ക്യാമ്പ് ഓഫീസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍മാര്‍ 216 ഓഫീസ് ജീവനക്കാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിനു ശേഷം ഓണ്‍ലൈന്‍ ആയി മാര്‍ക്ക് എന്‍ട്രി നടത്തുന്നതിന് 144 ഐ.റ്റി മാനേജര്‍മാരും 288 ഡാറ്റാ എന്‍ട്രി അധ്യാപകരും ഉള്‍പ്പെടെ ആകെ 720 പേരുടെ സേവനം മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
2025 മാര്‍ച്ചിലെ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകള്‍ (സിംഗിള്‍ വാല്വേഷന്‍ ക്യാമ്പ്-63,ഡബിള്‍ വാല്വേഷന്‍ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയര്‍സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷന്‍ ഒന്നാം ഘട്ടം 14/03/2025 നും രണ്ടാം ഘട്ടം 02/04/2025 നും നടന്നു. 2025 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 57 വിവിധ വിഷയങ്ങള്‍ക്ക് ആയി ഇരുപത്തി നാലായിരം (24000) അദ്ധ്യാപകരെ നിയമിച്ച് 89 ക്യാമ്പുകളിലായി പൂര്‍ത്തീകരിക്കും.2025 ഏപ്രില്‍ 3-ന് ആരംഭിച്ച മൂല്യനിര്‍ണ്ണയം മെയ് 10-ന് അവസാനിപ്പിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് ഉത്തരകടലാസുകളുടെ മൂല്യ നിര്‍ണ്ണയമാണ് ആദ്യം നടത്തുന്നത്. ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് ഉത്തരകടലാസുകളുടെ മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ടാം വര്‍ഷ ഉത്തരകടലാസുകളുടെ മൂല്യ നിര്‍ണ്ണയം നടത്തും. രണ്ടാം വര്‍ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം അവസാനിച്ച ശേഷം ഒന്നാം വര്‍ഷ മൂല്യനിര്‍ണ്ണയം ആരംഭിക്കുന്നതാണ്. ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് ഉത്തരകടലാസുകളുടെ എണ്ണം-669726 ആണ് (ആറ് ലക്ഷത്തി അറുപത്തി ഒന്‍പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തിയാറ്). രണ്ടാം വര്‍ഷ ഉത്തരകടലാസുകളുടെ എണ്ണം-2659449( ഇരുപത്തിയാറ് ലക്ഷത്തി അന്‍പത്തിഒന്‍പതിനായിരത്തി നാനൂറ്റി നാല്പത്തിയൊന്‍പത്) ആണ്.
ഒന്നാം വര്‍ഷ ഉത്തരകടലാസുകളുടെ എണ്ണം-2640437(ഇരുപത്തിയാറ് ലക്ഷത്തി നാല്പതിനായിരത്തി നാനൂറ്റി മുപ്പത്തിയേഴ് )ആണ്. 2025 മെയ് മൂന്നാം വാരത്തിനുള്ളില്‍ എസ് എസ് എല്‍ സി,ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. March 2025 VHSE പൊതുപരീക്ഷ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 8 ക്യാമ്പുകളിലായി നടക്കുന്നു. 2025 ഏപ്രില്‍ 2,3 തീയതികളിലായി ED, മാനേജ്‌മെന്റ്, വൊക്കേഷണല്‍ വിഷയങ്ങളുടെ scheme finalisation നടക്കുന്നു. നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുടെ scheme finalisation March14,ഏപ്രില്‍ 2 തീയതികളില്‍ ഹയര്‍സെക്കന്ററിയോടൊപ്പം നടന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ ഏപ്രില്‍ 3 ന് നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുടെ മൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ട്.
വൊക്കേഷണല്‍ വിഷയങ്ങളുടെ മൂല്യനിര്‍ണ്ണയം 7/4/2025 മുതല്‍ ആരംഭിക്കും. ഒന്നാംവര്‍ഷ improvement പരീക്ഷയുടെ മൂല്യനിര്‍ണ്ണയമാണ് ആദ്യം ആരംഭിച്ചിരിക്കുന്നത്. ആയത് പൂര്‍ത്തിയാക്കുന്ന മുറ?യ്ക്ക് രണ്ടാംവര്‍ഷ വിഷയങ്ങളുടെ മൂല്യനിര്‍ണ്ണയവും ആരംഭിക്കും. മൂല്യനിര്‍ണ്ണയത്തിനായി 2400 ഓളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ഓടുകൂടി improvement valuation പൂര്‍ത്തിയാക്കുവാനും 2025 മെയ് ആദ്യ വാരത്തോടെ രണ്ടാംവര്‍ഷ മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാംവര്‍ഷം ഇമ്പ്രൂവ്‌മെന്റ് ഉള്‍പ്പടെ ആകെ 2,19,633 ഉത്തരക്കടലാസ്സുകളും, രണ്ടാംവര്‍ഷം 1,64,145 ഉത്തരക്കടലാസ്സുകളും മൂല്യനിര്‍ണ്ണയത്തിന് ഉണ്ട്. ഒന്നും രണ്ടും വര്‍ഷം ചേര്‍ത്ത് ആകെ 3,73,778 ഉത്തരക്കടലാസ്സുകളാണ് മൂല്യനിര്‍ണ്ണയം ചെയ്യുന്നത്. മൂല്യനിര്‍ണയം സമയബന്ധിതമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
CONTENT HIGH LIGHTS;SSLC, Higher Secondary Examination Evaluation: The first phase has begun, the second phase will begin on the 21st and end on the 26th; Minister V Sivankutty says the work will be completed quickly