Food

സ്വാദിഷ്ടമായ ബീറ്റ്റൂട്ട് ഹൽവയുടെ റെസിപ്പി നോക്കാം

സ്വാദിഷ്ടമായ ബീറ്റ്റൂട്ട് ഹൽവയുടെ റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • ബീറ്റ്റൂട്ട്- 250 ഗ്രാം
  • നെയ്യ്- 1/4 കപ്പ്
  • പഞ്ചസാര- 3/4 കപ്പ്
  • തേങ്ങാപ്പാൽ- 11/2 കപ്പ്
  • എള്ള്- 1 ടീസ്പൂൺ
  • ഏലയ്ക്കപ്പൊടി- 3/4 ടീസ്പൂൺ
  • നട്സ്
  • ഉപ്പ്- 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഇടത്തരം വലിപ്പത്തിലുള്ള 250 ഗ്രാം ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കാൽ കപ്പ് നെയ്യ് ഒഴിച്ച് ചൂടാക്കി ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർത്ത് വേവിക്കാം. അതിലേയ്ക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കാം. പഞ്ചസാര അലിഞ്ഞ് വരുമ്പോൾ ഒന്നര കപ്പ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. അടച്ച് വെച്ച് വേവിക്കാം. 6 ടേബിൾസ്പൂൺ കോണഫ്ലോറിലേയ്ക്ക് അര കപ്പ് തേങ്ങാപ്പാൽ ചേർത്തിളക്കാം. ഇടത്തരം തീയിൽ കോൺഫ്ലോർ മിക്സ് ബീറ്റ്റൂട്ടിലേയ്ക്ക് ചേർത്തിളക്കാം. ഇനി കഴിച്ചോളൂ ബീറ്റ്റൂട്ട് ഹൽവ റെഡി.