Food

തേങ്ങാക്കൊത്ത് ചേര്‍ത്ത ചെമ്മീന്‍ റോസ്റ്റ് കഴിച്ചിട്ടുണ്ടോ?

എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന രുചികരമായ ഒരു വിഭവം നോക്കിയാലോ? അസ്സൽ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചെമ്മീൻ റോസ്റ്റ്, അതും നല്ല തേങ്ങാക്കൊത്ത് ഒക്കെ ചേർത്ത് തയ്യാറാക്കിയത്.

ആവശ്യമായ ചേരുവകൾ

  • ചെമ്മീന്‍ – അരകിലോ
  • തേങ്ങാക്കോത്ത് – അരക്കപ്പ്
  • ഇഞ്ചി – ഒരു ഇടത്തരം കഷണം (ചെറുതായി അരിയുക)
  • വെളുത്തുള്ളി – 10 അല്ലി
  • തക്കാളി – ഒരെണ്ണം
  • പെരുംജീരകം – ഒരു ടീസ്പൂണ്‍
  • മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
  • കുരുമുളകുപൊടി – 3 / 4 ടീസ്പൂണ്‍
  • കുടംപുളി – ഒരു കഷണം
  • വെളിച്ചെണ്ണ – ആവിശ്യത്തിന്
  • കറിവേപ്പില – ഒരുപിടി

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍,തേങ്ങാക്കൊത്തു, മഞ്ഞള്‍പൊടി ,കുടംപുളി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി എന്നിവയിട്ട് വഴറ്റി ബ്രൗണ്‍നിറമാകുമ്പോള്‍ മുളകുപൊടി,പെരുംജീരകം പൊടിച്ചത് എന്നിവ ചേര്‍ത്ത് വഴറ്റി ചെമ്മീനിട്ട് നന്നായി ഉലര്‍ത്തി എടുക്കാം. കറിവേപ്പില വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം.