Kerala

ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം; നിലമ്പൂരില്‍ ബിജെപിയിൽ പ്രഥമ പരി​ഗണന ഷോൺ‌ ജോർജിന് | Shone George

നിലമ്പൂര്‍:  നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും.  ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഷോണിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത്.

മണ്ഡലത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കും. വഖഫ് ബില്ലിന്റേയും മുനമ്പത്തേയും സാഹചര്യം പരിഗണിച്ചാണ് ബിജെപി നീക്കം. നിലമ്പൂര്‍ മണ്ഡലത്തില്‍ 20 ശതമാനം ക്രൈസ്തവ വോട്ടുകള്‍ ഉണ്ട്. ബിജെപി വോട്ടുകള്‍ക്ക് പുറമേ ഈ വോട്ടുകള്‍ കൂടി സമാഹരിക്കുകയാണ് ബിജെപി ലക്ഷ്യം.

സംസ്ഥാനതലത്തില്‍ തന്നെ ബിജെപിയുമായുള്ള സമവാക്യം ഇതിലൂടെ മെച്ചപ്പെടുത്താമെന്നും ബിജെപി കരുതുന്നു. അനൂപ് ആന്റണിയുടെ പേരും പരിഗണനയിലുണ്ട്.