കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയാണ് ഫ്രൂട്ട് സാലഡ്. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ? അതും സേമിയ വെച്ച് ഒരു കിടിലൻ ഫ്രൂട്ട് സാലഡ്.
ആവശ്യമായ ചേരുവകൾ
- സേമിയ 1 കപ്പ്
- കസ്റ്റർഡ് പൗഡർ 3 ടേബിൾ സ്പൂൺ (വാനില ഫ്ലാവർ)
- സബൂൺ അരി 1/2 കപ്പ്
- പാൽ 1 ലിറ്റർ
- പഞ്ചസാര 1 കപ്പ്
- മിൽക്ക് മെയ്ഡ് 1/4 കപ്പ്
- ഫ്രൂട്ട്സ് 1 കപ്പ് (ആപ്പിൾ, റോബസ്റ്റ് പഴം, മുന്തിരി)
- ക്രഷ് ചെയ്ത നട്സ് ബദാം, അണ്ടി പരിപ്പ് (1/4 കപ്പ്)
- നെയ്യ് 1 ടേബിൾ സ്പൂൺ
തയ്യാറുക്കുന്ന വിധം
ഒരു പാനിൽ 2ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കാരമലൈസ് ചെയ്യുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഫ്രൂട്ട്സ് ചേർത്ത് മിക്സ് ചെയ്തിട്ട് മാറ്റി വെയ്ക്കുക. ശേഷം ഒരു പാനിൽ നെയ്യൊഴിച്ച് സേമിയ വറുത്തെടുക്കാം. പിന്നീട് 1 ലിറ്റർ പാൽ ഒഴിച്ച് കുറുക്കി എടുക്കുക. ശേഷം കഴുകി കുതിർത്ത് വെച്ച സാബൂൺ അരി ചേർത്ത് ചെറുത്തീയിലിട്ടു 10 മിനിറ്റോളം വേവിക്കുക. ശേഷം കസ്റ്റർഡ് പൗഡര്‍ കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്തിട്ട് കുറുകി കൊണ്ടിരിക്കുന്ന പാൽ മിശ്രതത്തിലേക്കു ഒഴിക്കുക. പിന്നീട് പഞ്ചസാരയും ചേർത്ത് 5 മിനിറ്റോളം ഇളക്കുക. ഇനി ഗ്ലാസ്സിലേക്ക് സെർവ്വ് ചെയ്യാം. ആദ്യം ഫ്രൂട്ട്സ് പിന്നീട് ക്രഷ് ചെയ്തു വെച്ച നട്സ്, മിൽക്ക്മെയ്ഡ്, മുകളിലായിട്ടു സേമിയ കസ്റ്റർഡ് മിശ്രിതം ഒഴിക്കുക. ഇനി കഴിച്ചോളൂ സേമിയ ഫ്രൂട്ട് സാലഡ് റെഡി.