കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വിഷയമാണ് നടനും സംവിധായകനും ആയ മേജർ രവി മോഹൻലാലിനെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നത് വിവാദമായ സിനിമ മോഹൻലാൽ കണ്ടിരുന്നില്ല എന്നാണ് മേജർ രവി പറഞ്ഞിരുന്നത്. എന്നാൽ ഇതിന്റെ പേരിൽ വലിയ രീതിയിൽ തന്നെ താരം ട്രോളുകൾക്കും സൈബർ അറ്റാക്കിനും ഇരയായി എന്നതാണ് സത്യം. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് താരം തന്നെ എത്തുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
ഈ വിഷയത്തെക്കുറിച്ച് മേജർ രവി പറയുന്നത് ഇങ്ങനെയാണ് മോഹൻലാലിന്റെ ആരാണ് മേജർ എന്ന് ചോദിച്ചാൽ മോഹൻലാലിന്റെ ചങ്കാണ് എന്നുതന്നെ ഞാൻ പറയും അത് മോഹൻലാലിനെ വേണമെങ്കിൽ വേണ്ടെങ്കിലും അങ്ങനെ തന്നെയായിരിക്കും. എന്റെ വീഡിയോയ്ക്ക് താഴെ വന്ന് മോഹൻലാൽ ഫാൻസുകാർ എന്ന് പറഞ്ഞ് ചിലർ പറയുന്ന ചോദ്യമുണ്ട് വിശ്വശാന്തി ഫൗണ്ടേഷനിലും നിങ്ങൾ ആക്ടീവായി നിൽക്കുന്നുണ്ട് എന്ന മോഹൻലാലിന്റെ കൂടെ നടക്കുന്ന ഒരുത്തനെയും വിശ്വശാന്തി ഫൗണ്ടേഷനിൽ ഞങ്ങൾ കയറ്റിയിട്ടില്ല ഒരുത്തനെയും എന്നുതന്നെ പറയും.
ആന്റണി പെരുമ്പാവൂർ പറഞ്ഞത് മോഹൻലാൽ സിനിമ കണ്ടു എന്നാണ് അത് എന്താണെന്ന് നിങ്ങൾ ആന്റണിയോട് തന്നെ ചോദിക്കും ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്നെ നുണയനാക്കുകയല്ലേ ചെയ്തത് വെടിയുണ്ടകളെ ചങ്കുവിരിച്ച് നേരിട്ട ആളാണ് പിന്നെയാണോ സൈബർ ആക്രമണം എന്നും താരം ചോദിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
















