Tech

എച്ച്എംഡി പുതിയ മ്യൂസിക് ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി

രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്തവും വിപുലീകരിച്ചു

കൊച്ചി: ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി) ഏറ്റവും പുതിയ ഫീച്ചര്‍ ഫോണുകളായ എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് എന്നിവ പുറത്തിറക്കി. സംഗീത പ്രേമികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഇരുമോഡലുകളും ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് എത്തുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ഡയറക്ടര്‍ കുമാര്‍ സംഗക്കാരയുടെ സാന്നിധ്യത്തില്‍, എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുന്‍വാര്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി 2025 ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്ത വിപുലീകരണവും ഇതോടൊപ്പം എച്ച്എംഡി പ്രഖ്യാപിച്ചിട്ടുണ്ട്.

ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന 2500 എംഎഎച്ച് ബാറ്ററിയാണ് എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് മോഡലുകളിലുളളത്. ഇത് 50 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്കും 36 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കും. ബാറ്ററികള്‍ ഊരിമാറ്റാനാവുന്ന വിധത്തിലാണ് രൂപകല്‍പന. സ്‌ക്രാച്ച്-റെസിസ്റ്റന്റ് സ്‌ക്രീന്‍, വയര്‍ലെസ് ആന്‍ഡ് വയേര്‍ഡ് എഫ്എം റേഡിയോ, എഫ്എം റെക്കോര്‍ഡിങ്, ബ്ലൂടൂത്ത് 5.0, 32 ജിബി വരെ ദീര്‍ഘിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് ശേഷി, ഹിന്ദിയിലും ഇംഗ്ലീഷിലും ടെക്സ്റ്റ് ടു സ്പീച്ച് സൊല്യൂഷന്‍ സാധ്യമാക്കുന്ന ഫോണ്‍ ടോക്കര്‍ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. യുപിഐ പേയ്‌മെന്റ് പിന്തുണയ്ക്കുന്ന എച്ച്എംഡി 130 മ്യൂസിക്കില്‍ കൂടുതല്‍ സൗകര്യത്തിനായി ഡബിള്‍ ഫ്ലാഷ്‌ലൈറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലളിതമായ ഇന്റര്‍ഫേസ് ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്താനും സ്വീകരിക്കാനും സഹായിക്കുന്ന സ്‌കാന്‍ ആന്‍ഡ് പേ ഫീച്ചറാണ് എച്ച്എംഡി 150 മ്യൂസിക്കിലുള്ളത്.

പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കിയതോടെ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അസാധാരണമായ അനുഭവം നല്‍കുന്നതിന് നൂതന ഡിവൈസുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള പ്രതിബദ്ധത തങ്ങള്‍ തുടരുകയാണെന്ന് എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുന്‍വാര്‍ പറഞ്ഞു. ഉപഭോക്താക്കളിലേക്ക് അതിവേഗ കണക്റ്റിവിറ്റി എത്തിക്കുന്ന എന്‍ട്രി ലെവല്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

എച്ച്എംഡി 130 മ്യൂസിക് നീല, ഡാര്‍ക് ഗ്രേ, ചുവപ്പ് നിറങ്ങളില്‍ 1,899 രൂപ വിലയില്‍ ലഭ്യമാവും. ഇളം നീല, പര്‍പ്പിള്‍,ഗ്രേ എന്നീ ട്രെന്‍ഡി നിറങ്ങളില്‍ ലഭ്യമായ എച്ച്എംഡി 150 മ്യൂസിക് മോഡലിന് 2399 രൂപയാണ് വില. ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലൂടെയും HMD.com വഴിയും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഇരുമോഡലുകളും ലഭ്യമാകും.