കൊച്ചി 04-04-2025: ‘ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) സംഘടിപ്പിക്കുന്ന സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ ഏഴാം പതിപ്പ് ഏപ്രില്‍ 9, 10 തിയതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസിൽ നടക്കും. ബിസിനസ്, വ്യവസായ മേഖലകളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കേരള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ആർ.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ബി. രവി പിള്ളയ്ക്കാണ് ഇത്തവണത്തെ ഇമാക് ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്.
ബി2ബി എക്സ്പോ, പാനൽ ചർച്ചകൾ, വിനോദ പരിപാടികൾ എന്നിവ നടക്കുന്ന വാർഷിക ചടങ്ങിൽ കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജ്മെന്റ് ഏജൻസികളുടെയും പ്രൊഫഷണലുകളുടെയും സുസ്ഥിരമായ ശ്രമങ്ങളെ അംഗീകരിക്കുകയും അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്യും.
സൈലന്റ് ഹീറോസ് അവാർഡ്‌സ് 2025 5 പ്രധാന വിഭാഗങ്ങളിൽ 60 ഉപവിഭാഗങ്ങളിലുമായി സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കൾക്ക് സമ്മാനിക്കുക. ഇവന്റ് ഡികോർ ആൻഡ് പ്രൊഡക്ഷൻ, ടെക്നിക്കൽ സപ്പോർട്ട് ആൻഡ് സൊലൂഷൻസ്, എന്റർടൈൻമെന്റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിങ് സൊല്യൂഷൻസ്, പഴ്സണലൈസ്ഡ് സൊലൂഷ്യൻസ് എന്നിങ്ങനെയാണ് അഞ്ച് പ്രധാന അവാർഡ് വിഭാഗങ്ങൾ.
കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.
കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘ രൂപീകരിച്ചത്.
ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) യുടെ പ്രസിഡന്റ് രാജു കണ്ണമ്പുഴ, സെക്രട്ടറി ജിൻസി ബിന്നി, ട്രഷറർ ബഹനാൻ കെ അരീക്കൽ, വൈസ് പ്രസിഡന്റ് ജുബിൻ ജെ ജോൺ, കൺവീനർ ജോയൽ ജോൺ എന്നിവർ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ചു.
Content Highlight: IMAK SILENT HEROS AWARDS