പാലക്കാട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു. നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു ആണ് ആത്മഹത്യ ചെയ്തത്. മദ്യപിച്ചെത്തി ഭാര്യയെ ഷൈബു സ്ഥിരമായി മര്‍ദിച്ചിരുന്നു. ഇതേതുടർന്ന് ഭാര്യ പിണങ്ങി പാലക്കാട്ടെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
ഭാര്യയുമായുള്ള പിണക്കം പറഞ്ഞുതീര്‍ത്ത് വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഷൈബു. എന്നാൽ കൂടെ പോകാൻ ഭാര്യ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് ഷൈബു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭാര്യയുടെ ബന്ധുക്കള്‍ ഓടിയെത്തി തീ അണച്ചെങ്കിലും ഇതിന് പിന്നാലെ ഇവിടെ നിന്ന് പോയി തൂങ്ങി മരിക്കുകയായിരുന്നു.
ഭാര്യയുടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ ഷൈബുവിനെ കണ്ടെത്തിയത്. പോലീസ് എത്തി നടപടി സ്വീകരിച്ചു.
STORY HIGHLIGHT: man kill himself