മലയാളത്തിലെ ആദ്യ സിനിമ ന്യൂസ് & എന്റര്‍ടൈൻമെന്റ് ഐ പി ടി വി (IPTV) ചാനല്‍ ആണ് പുലരി ടി വി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിലിം, ഷോര്‍ട് ഫിലിം, ടെലിവിഷന്‍, ആല്‍ബം മേഖലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി പുലരി ടിവി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് നടത്തിവരുന്നു. ഈ വർഷം മുതല്‍ വിവിധമേഖലയിലെ കലാകാരന്മാരെ ആദരിക്കാനായി ശംഖുമുദ്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു.
ശ്രീ. വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ (ചലച്ചിത്ര സീരിയല്‍ നടന്‍, കാഥികന്‍) ജൂറി ചെയര്‍മാനായും, ശ്രീ. സി. വി. പ്രേംകുമാര്‍ (ചലച്ചിത്ര, ടെലിവിഷന്‍ നാടക (നീലക്കുയില്‍) സംവിധായകന്‍), ശ്രീ. അജയ് തുണ്ടത്തില്‍ (ചലച്ചിത്ര പി ആര്‍ ഓ, മുന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ) എന്നിവര്‍ ജൂറി അംഗങ്ങളുമായുള്ള സമിതിയാണ് പ്രഥമ ശംഖുമുദ്ര പുരസ്‌കാരത്തിനുള്ള അർഹരെ കണ്ടെത്തിയത്.
2025 മെയ് 18 ഞായറാഴ്ച ‘ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം. സി. എ. ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുന്നതായിരിക്കും.
ശംഖുമുദ്ര പുരസ്കാരം 2025 ൽ അർഹരായവർ:
കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- എളനാട് പ്രദീപ് ദാമോദരൻ – കവി, ഗാനരചയിതാവ്
- ബിന്ദു രവി – കവയത്രി, ഗാനരചയിതാവ്, നർത്തകി
- ലളിത അശോക് – കവയിത്രി, കഥാകൃത്ത്, നോവലിസ്റ്റ്
- വാസു അരീക്കോട്- കവി, ഗാനരചയിതാവ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്
- വിജയാമുരളീധരൻ – കവയിത്രി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്
- Dr.സിന്ധു ഹരികുമാർ – കവി, ഗാനരചയിതാവ്, ഹോമിയോപ്പതി ഡോക്ടർ
- വി. എസ്. ലതാ റാണി – സിനിമ പിന്നണി ഗായിക, അദ്ധ്യാപിക
- രജനി ഗണേഷ് – കവയിത്രി, കഥാകൃത്ത്, അഭിനേത്രി, സംവിധായിക
- അജയ് വെള്ളരിപ്പണ – കവി, ഗാന രചയിതാവ്, ഗായകൻ
- എസ് ശ്രീകാന്ത് അയ്മനം – കവി, ഗ്രന്ഥരചയിതാവ്, വേൾഡ് റെക്കോർഡ് വിന്നർ
- അഞ്ജലി ശിവകാമി – കവയിത്രി, അദ്ധ്യാപിക
- മണികണ്ഠൻ അണക്കത്തിൽ – കവി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്
- ശുഭശ്രീ രാമൻ നെൻമിനിശ്ശേരി- കവയിത്രി, ചെറുകഥാകൃത്ത്
- എം.ഭാസ്കരൻ – കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകൻ
- ഉണ്ണി ആറ്റിങ്ങൽ – ആകാശവാണി ഡ്രാമാ ആർട്ടിസ്റ്റ് നോവലിസ്റ്റ്, നാടകകൃത്ത്, പ്രഭാഷകൻ, അധ്യാപകൻ
- സി. ജി. ഗിരിജൻ ആചാരി – കവി, കഥാകൃത്ത്, നാടകകൃത്ത്, അഭിനേതാവ്, സംഗീത സംവിധായകൻ
- തൊഴുവൻകോട് ജയൻ – കവി, കഥാകൃത്ത്, നാടകകൃത്ത് , തിരക്കഥാകൃത്ത്, സംവിധായകൻ
- രാജു കുന്നക്കാട്ട് – കവി, നാടകകൃത്ത്, ചെറുകഥാകൃത്ത്, ഗ്രന്ഥകർത്താവ്, നടൻ, സാംസ്‌കാരിക പ്രവർത്തകൻ
കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- ആർ. പി. ക്രിസ്റ്റി – ഗാനരചയിതാവ്
- ചന്ദ്രശേഖർ. ബി – ഗായകൻ
- നോർബെർട് കെ. ജെ – സംഗീത സംവിധായകൻ
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്കാരം
- ഷെറീഫ് കാവലാട് – ഗ്രന്ഥരചയിതാവ്
- അങ്കിത. എസ്. ബാബു – നോവലിസ്റ്റ്
- രാജേഷ് ബാബു – ഓട്ടോമൊബൈൽ പുസ്തക ഗ്രന്ഥകർത്താവ്
അദ്ധ്യാപന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- ഡോ. വിൽസൺ ജോസ് – അദ്ധ്യാപകൻ
ഇംഗ്ലീഷ് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- ഡോ. രേണുക കെ. പി – ഇംഗ്ലീഷ് ഷോർട് സ്റ്റോറി റൈറ്റർ, ആർട്ടിക്കിൾ റൈറ്റർ
ചലച്ചിത്ര കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുമുള്ള പുരസ്‌കാരം
- അയ്മനം സാജൻ – സിനിമ പി ആർ ഓ
- സാംലാൽ പി തോമസ് – ചലച്ചിത്ര ക്യാമറാമാൻ
- അലോഷ്യസ് പെരേര – ചലച്ചിത്ര പിന്നണി ഗായകൻ
- പ്രതീഷ് ശേഖർ – സൗത്ത് ഇന്ത്യൻ സിനിമാ പി ആർ ഓ/സിനിമാ ഇന്റർവ്യൂവർ/ അവതാരകൻ
- മഹേഷ്. സി. എസ് – സിനിമ- സീരിയൽ ഡബ്ബിംഗ് ആർട്ടിസ്റ്റ്
- ജിന്റോ തോമസ് – തിരക്കഥാകൃത്ത്, പരസ്യ-ഡോക്യുമെന്ററി-ചലച്ചിത്ര സംവിധായകൻ
- സജീവ് വ്യാസ – ഫിലിം ഡയറക്ടർ , ഫോട്ടോഗ്രാഫർ, റൈറ്റർ , വിഷ്വൽ എഫക്ട് ആർട്ടിസ്റ്റ്
- ശ്രീജിത്ത് മരിയൽ – നടൻ, നർത്തകൻ, സംവിധായകൻ
സാമൂഹിക-ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- സുനിൽ സുരേന്ദ്രൻ – സാമൂഹിക പ്രവർത്തകൻ
- വിനയചന്ദ്രൻ നായർ – ജീവകാരുണ്യ പ്രവർത്തകൻ, ഗായകൻ
- ഉദയാ ഗിരിജ – ജീവകാരുണ്യ പ്രവർത്തക
- രഞ്ജിത്ത് ചന്ദ്രൻ – ജീവകാരുണ്യ പ്രവർത്തകൻ
- പുഷ്പ മങ്കട – സാമൂഹിക-ജീവ കാരുണ്യ പ്രവർത്തക
- ശോഭ വത്സൻ- മൃഗസ്നേഹി, ജീവകാരുണ്യ പ്രവർത്തക, കവയത്രി
ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- എസ്. രാജൻ ബാബു- ഫിസിയോതെറാപിസ്റ്റ്
- വിനു മോഹൻ- ഫിറ്റ്നസ് ട്രെയിനർ, ബോഡി ബിൽഡർ, ഏഷ്യൻ റെക്കോർഡ് ഹോൾഡർ
വിവിധ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- ലക്ഷ്മി. ജി – ഡോക്ടർ, നർത്തകി, ചലച്ചിത്ര നിർമ്മാതാവ്, വ്യവസായിക പ്രമുഖ
- പ്രണവ് ഏക – നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ,എഴുത്തുകാരൻ, പ്രോഗ്രാം പ്രൊഡ്യൂസർ,
- പരിശീലകൻ,പ്രഭാഷകൻ
- ജയൻ. വി. പോറ്റി – അസ്‌ട്രോളാജർ, നടൻ
- അജ്നാസ് കൂടരഞ്ഞി – മിമിക്രി ആർട്ടിസ്റ്റ്, അവതാരകൻ, റിപ്പോർട്ടർ, അനൗൺസർ, ഫുട്ബോൾ കമന്റേറ്റർ
- സന്ധ്യാ ജയേഷ് പുളിമാത്ത് – കവയിത്രി, കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹിക പ്രവർത്തക
- സുനിൽ. എസ്.പി – സംഗീത സംവിധായകൻ, മാർഷൽ ആർട്സ് ട്രയിനർ
- ഡോ. പ്രവീൺ ഇറവങ്കര – നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, ലൈവ് കമന്റേറ്റർ
- ശരത് ചന്ദ്രൻ മാറോളി – ചിത്രകാരൻ, ശില്പി, നാടകകൃത്ത്, ഗാനരചയിതാവ്, മേക്കപ്പ് മാൻ, സംവിധായകൻ, പൊതുപ്രവർത്തകൻ
- ലക്ഷ്മണൻ. കെ – ചലച്ചിത്ര പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ, ഗാനരചയിതാവ്, സംവിധായകൻ
പ്രോഗ്രാം അവതരണ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- എം.എച്ച്. സുലൈമാൻ – പ്രോഗ്രാം അവതാരകൻ
- അൻസിൽ നജുമുദീൻ – പ്രോഗ്രാം അവതാരകൻ
കാർഷികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- എ. എസ്. മുജീബ് റഹ്മാൻ – തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, ആട് ഫാം
വ്യാവസായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം
- സുകന്യ തമ്പി – ഓൺലൈൻ ഉടമ
STORY HIGHLIGHT: Shankhumudra Award 2025