India

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി – ib officer death

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണ യുവതി സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ സഹപ്രവർത്തകൻ സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. ഒപ്പം താമസിച്ചിരുന്ന യുവതി ആത്മഹത്യ ചെയ്തു എങ്കിൽ അതിൽ സുകാന്തിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് സംസാരിക്കുകയായിരുന്നു.

കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് താങ്കൾക്ക് തോന്നുന്നത് എന്നും അവർ നിങ്ങളുടെ കൂടെയല്ലേ താമസിച്ചിരുന്നത്, അപ്പോൾ നിങ്ങൾക്ക് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു. എന്നാൽ വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. അറസ്റ്റ് തടയുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി. മറുപടി സമർപ്പിക്കാൻ പോലീസിന് നിർേദശം നൽകി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ സഹപ്രവർത്തകനായ സുകാന്തിനെതിരെ പോലീസ് ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുകാന്ത് ഒളിവിലാണ്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണ യുവതി സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

STORY HIGHLIGHT: ib officer death