ആരെയും ആകർഷിക്കുന്ന മലനിരകളാണ് കൊല്ലിമല. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ് കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ് കൊല്ലി മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്.വാണിജ്യപരമായി ചൂഷണം ചെയ്യപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരിക്കുന്നതിനാലും പ്രകൃതി ഒരുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോഴും കൊല്ലി മലയുടെ ആകര്‍ഷണം.
അറപ്പാല്ലീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ തീര്‍ത്ഥാടന കേന്ദ്രമായാണ് കൊല്ലി മലനിരകള്‍ അറിയപ്പെടുന്നത്. രാസിപുരത്ത് സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രത്തിലേയ്‌ക്ക് ഇവിടെ നിന്നും ഒരു രഹസ്യ പാതയുണ്ടെന്നാണ് കരുതുന്നത്. വര്‍ഷം തോറും നിരവധി സന്ദര്‍ശകര്‍ ഇവിടേയ്‌ക്കെത്താറുണ്ട്. ഏറ്റുകൈ അമ്മന്‍ എന്നു വിളിക്കപ്പെടുന്ന കൊല്ലിപ്പാവെ ദേവിയില്‍ നിന്നുമാണ് മല നിരകള്‍ക്ക് ഈ പേര് ലഭിക്കുന്നത്. കാലാകാലങ്ങളായി ഈ മലനിരകളെ കാക്കുന്നത് ദേവിയാണന്നാണ് സങ്കല്‍പം. ദേവി ഇപ്പോഴും മലകളെ സംരംക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹൈക്കിങ്, ട്രക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇഷ്‌ടപെടുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും കൊല്ലി മലയിലേയ്‌ക്കുള്ള യാത്ര ആസ്വാദ്യമാകും.
ഇവിടെയെത്തുന്ന സന്ദര്‍ശകരെയെല്ലാം ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ആകാശ ഗംഗ വെള്ള ചാട്ടം. വിവിധ സംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടുന്ന ഒരി ഉത്സവം ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട് പ്രധാന വ്യൂ പോയിന്റുകളാണ് സീകുപാറയും സേലര്‍ നാടും. മസില വെള്ളച്ചാട്ടം, സ്വാമി പ്രണവാനന്ദ ആശ്രമം എന്നിവയാണ് മറ്റ് രണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. റോഡ് , റെയില്‍ മാര്‍ഗങ്ങളാല്‍ വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ് കൊല്ലി മലനിരകള്‍. വേനല്‍ക്കാലത്ത് വളരെ തെളിഞ്ഞ കാലവസ്ഥയാണ് കൊല്ലിയിലേത്.
STORY HIGHLIGHTS : Kollimalai is the mountain ranges located in the Namakkal district of Tamil Nadu