Kerala

തോക്ക് നന്നാക്കുന്നതിനിടെ വെടി പൊട്ടി; വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്ക് – bullet exploded from a policeman

കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്കേറ്റു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് പരിക്കേറ്റത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയെ മുൻനിർത്തി തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്പെൻ്റ് ചെയ്തു.

പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. വനിതാ ഉദ്യോഗസ്ഥക്ക് കാലിനാണ് പരിക്കേറ്റത്.

STORY HIGHLIGHT: bullet exploded from a policeman