വടക്ക് കിഴക്കന്‍ ഇന്ത്യയിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമ. കൊഹിമ ഒരു ഇംഗ്ലീഷ് ശൈലിയിലുള്ള പേരാണ്. യഥാര്‍ത്ഥ പേരായ ക്യൂഹിമ അഥവ ക്യൂഹിറ എന്ന് ഉച്ചരിക്കാന്‍ പ്രയാസമായതിനാല്‍ ബ്രിട്ടീഷുകാരാണ് ഈ പേര് നല്‍കിയത്. ഇവിടുത്തെ മലനിരകളില്‍ നിറയെ കാണപ്പെടുന്ന ക്യൂഹി പുഷ്‌പങ്ങളില്‍ നിന്നാണ് സ്ഥലത്തിന് ഈ പേര് വന്നത്. ഏറ്റവും വലിയ നാഗ ഗോത്രക്കാരായ അന്‍ഗാമികള്‍ വസിച്ചിരുന്ന കൊഹിമയില്‍ ഇപ്പോള്‍ നാഗാലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങളുണ്ട്. ചരിത്രത്തിന്റെ ഏറിയ പങ്കിലും നാഗന്‍മാര്‍ താമസിച്ചിരുന്ന ഈ സ്ഥലം മറ്റ് സ്ഥലങ്ങളില്‍ നിന്നും ഒറ്റപെട്ടാണ് കിടന്നിരുന്നത്. 1840 ല്‍ ബ്രിട്ടീഷുകാര്‍ ഈ സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് വിവിധ നാഗ വംശജരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായത്.
ഏകദേശം നാല്‍പത് വര്‍ഷത്തെ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അന്ന് ആസ്സാമിന്റെ ഭാഗമായിരുന്ന നാഗ ഹില്‍സ് ജില്ലയുടെ ഭരണ തലസ്ഥാനമായി കൊഹിമയെ മാറ്റുമകയും ചെയ്‌തു. 1963 ഡിസംബര്‍ 1 ന് നാഗാലാന്‍ഡ് ഇന്ത്യന്‍ യൂണിയനിലെ പതിനാറാമാത്തെ സംസ്ഥാനമായപ്പോള്‍ കൊഹിമ അതിന്റെ തലസ്ഥാനമായി. രണ്ടാം ലോക മഹായുദ്ധകാലത്ത് നിരവധി യുദ്ധങ്ങള്‍ക്ക് കൊഹിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജാപ്പീനസ് സൈന്യവും സഖ്യ ശക്തികളും തമ്മിലുള്ള ടെന്നിസ് കോര്‍ട്ട് യുദ്ധം, കൊഹിമ യുദ്ധം എന്നിവ ഇതില്‍ ചിലതാണ്. ഇവിടെ വച്ചാണ് ബര്‍മ സൈനിക പ്രവര്‍ത്തനം ജാപ്പനീസ് ചക്രവര്‍ത്തിക്ക് വേണ്ടി തിരിഞ്ഞതും തെക്ക് കിഴക്കന്‍ ഏഷ്യയിലെ യുദ്ധത്തിന്റെ മുഴുവന്‍ രീതിയെ അത് മാറ്റി മറിക്കുകയും ചെയ്‌തത്. ഇവിടെ വച്ചാണ് സഖ്യശക്തികള്‍ ജാപ്പനീസിന്റെ മുന്നേറ്റം തടഞ്ഞത്.
കോമണ്‍വെല്‍ത്ത് യുദ്ധ ശ്‌മശാന കമ്മീഷന്റെ ചുമതലയിലുള്ള കൊഹിമ യുദ്ധ ശ്‌മശാനം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ആയിരകണക്കിന് സൈനികരാണ് ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്. നഗരത്തില്‍ എല്ലായിടത്തും സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രകൃതി മനോഹരങ്ങളായ ദൃശ്യങ്ങളാണ്. കുത്തനെയുള്ള കൊടുമുടികള്‍, ചിതറിയ മേഘങ്ങള്‍, തണുത്ത കാറ്റ് എന്നിവ കണ്ട് യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും തികഞ്ഞ ആനന്ദമാണ് ഇവിടം നല്‍കുന്നത്. സ്റ്റേറ്റ് മ്യൂസിയം, കൊഹിമ സൂ, ജാപ്‌ഫു കൊടുമുടി എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കൊഹിമയിലെത്തിയാല്‍ സമീപത്തായുള്ള ഡിസുകൗ താഴ്‌വര, ഡിസുലേകി അരുവി എന്നിവയും കാണാന്‍ മറക്കരുത് . രാജ്യത്തെ ഏറ്റവും വലിതും മനോഹരവുമായ പള്ളിയാണ് കൊഹിമയിലെ കത്തോലിക്ക പള്ളി എന്നാണ് കരുതപ്പെടുന്നത്. തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.
ഊഷ്‌മളമായ ആതിഥേയത്തം വഹിക്കുന്നതില്‍ പ്രശസ്‌തരാണ് നാഗാലാന്‍ഡിലെ പ്രത്യേകിച്ച് കൊഹിമയിലെ ജനങ്ങള്‍. ഇവിടെയെത്തിയാല്‍ നാടന്‍ രുചികള്‍ ആസ്വദിക്കാന്‍ മറക്കരുത്. നാഗന്‍മാരുടെ ഇഷ്‌ടവിഭവങ്ങള്‍ മീനും ഇറച്ചിയുമാണ്. സമ്പന്നമായ സംസ്‌കാരത്താല്‍ പ്രശസ്‌തമാണ് നാഗാലാന്‍ഡ്. കൊഹിമ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയും. നാഗാലാന്‍ഡിലെ ഓരോ ഗോത്രക്കാര്‍ക്കും അവരുടേതായ ആഘോഷ വേഷങ്ങളുണ്ട്. ബഹുവര്‍ണ കുന്തങ്ങള്‍, നിറമുള്ള ആട്ടിന്‍ രോമം, പക്ഷി തൂവല്‍ , ആന പല്ല് തുടങ്ങിയവ ഇതിലുണ്ടായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് പ്രവേശനത്തിന് പ്രത്യേക അനുമതി വേണംപ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം കൊഹിമ സംരക്ഷിത പ്രദേശ നിയമത്തിന്‍ കീഴില്‍ വരുന്ന സ്ഥലമാണ്. അതിനാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ സ്വദേശികളായ യാത്രികര്‍ ഐഎല്‍പി(ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) നേടിയിരിക്കണം. ഇതൊരു ലളിതമായ യാത്ര രേഖയാണ്. വിദേശ യാത്രികര്‍ക്ക് നിരോധിത മേഖല പെര്‍മിറ്റിന്റെ ആവശ്യമില്ല.
STORY HIGHLIGHTS: The precious capital of Nagaland; Know the special features of Kohima