Kerala

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടി; യുവാവ് ആറസ്റ്റിൽ – youth arrested for making fake photos

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദിനെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം മാറഞ്ചേരി ഭാഗത്തുവെച്ചാണ് ഫുവാദ് പോലീസിന്റെ പിടിയിലായത്.

കോഴിക്കോട് സ്വദേശിയായ യുവതിയെ ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു. ശേഷം യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ നഗ്നഫോട്ടോകള്‍ തയ്യാറാക്കി. ഇത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പന്നിയങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നത്.

പ്രതിയുടെ പക്കല്‍നിന്ന് നിരവധി ഫോണുകളും സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തി. വിവിധ ഫ്രണ്ട്‌സ് ആപ്പുകള്‍ വഴി നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടിയതായി ഫുവാദിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരവധി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഉണ്ട്. ഇതുവഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതും.

STORY HIGHLIGHT: youth arrested for making fake photos