Kerala

ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം – auto driver killed lorry accident

തിരുവനന്തപുരം വലിയതുറ വേളാങ്ങണ്ണി ജങ്ഷന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വാട്ട്സ് റോഡ് പുതുവല്‍ പുത്തന്‍ വീട്ടിൽ ഐവിന്‍ വിക്ടര്‍ ആണ് മരിച്ചത്.

ഓട്ടം കഴിഞ്ഞ് വേളാങ്ങണ്ണി ജങ്ഷനിലുളള വീട്ടിലേക്ക് പോകവെ എന്‍ജിനീറങ് കോളേജ് ജങ്ഷന്‍ ഭാഗത്ത് നിന്ന് മുട്ടത്തറയിലേക്ക് വരുകയായിരുന്ന ടിപ്പര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

STORY HIGHLIGHT: auto driver killed lorry accident