മധുര: സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആരോഗ്യനില തൃപ്തികരമായതോടെ വെന്റിലേറ്റർ സഹായം നീക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മണിയെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും.
മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ മണിയെ സന്ദർശിച്ചു. കുടുംബാംഗങ്ങളും നാട്ടിൽ നിന്ന് എത്തിയിട്ടുണ്ട്. മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.