കുബ്ബൂസ് ഇനി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മൈദ- 11/2 കപ്പ്
- ഇൻസ്റ്റൻ്റ് യീസ്റ്റ്- 1/2 ടേബിൾസ്പൂൺ
- പഞ്ചസാര- 1/2 ടേബിൾസ്പൂൺ
- തൈര്- 1 ടേബിൾസ്പൂൺ
- സൺഫ്ലവർ ഓയിൽ- 1 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇളം ചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റും ചേർത്ത് മാറ്റി വെയ്ക്കാം. യീസ്റ്റ് പുളിച്ച് വന്നതിന് ശേഷം മൈദയിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും വെള്ളവും തൈരും ചേർത്ത് മാവ് തയ്യാറാക്കാം. ചപ്പാത്തി മാവിനേക്കാളും സേഫ്റ്റായി അത് കുഴച്ചു വെയ്ക്കാം. അതിലേയ്ക്ക് എണ്ണ കൂടി ചേർത്ത് വീണ്ടും മയത്തിൽ കുഴയ്ക്കുക. കുറച്ചു എണ്ണ കൂടി പുരട്ടി രണ്ട് മണിക്കൂർ നേരം മാറ്റി വെയ്ക്കാം. ഇതിൽ നിന്നും കുറച്ച് മാവ് എടുത്ത് ചെറിയ ഉരുളകളാക്കാം. ചപ്പാത്തിയേക്കാൾ കട്ടിയിൽ ഉരുളകൾ പരത്താം. ഒരു പാൻ അടുപ്പിൽ വച്ച് പരത്തിയ മാവ് ചുട്ടെടുക്കാം. കുബ്ബൂസ് തയ്യാറായിരിക്കുന്നു.