മധുര: സിഎംആര്‍എല്‍എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ എസ്എഫ്ഐഒ പ്രതിചേര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍.
കുറച്ച് ദിവസം കഴിയുമ്പോള്‍ എല്ലാ വസ്തുതകളും നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് എ കെ ബാലന്‍ പറഞ്ഞു. ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാം എന്നാണ്. അതിന്റെ ആദ്യത്തെ തെളിവാണ് ലാവ്‌ലിന്‍ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സുപ്രീംകോടതി പരിഗണിക്കുമ്പോൾ ആ കേസ് ഉള്ളി തൊലിച്ചതുപോലെ ആകും. പിണറായി വിജയന്റെ ഇമേജ് കൂട്ടുകയേയുള്ളൂ. ഒരാളെയും ഇത്തരത്തില്‍ വേട്ടയാടാന്‍ പാടില്ല’, എ കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീണയെ പ്രതി ചേർത്തതിന് പിന്നാലെയും പ്രതികരണവുമായി എ കെ ബാലൻ രംഗത്തെത്തിയിരുന്നു. കേസിൽ പെടാൻ പോകുന്നത് പിണറായി വിജയനോ വീണയോ അല്ലെന്നും മറ്റ് ചിലരാണെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.