ഇന്നത്തെ തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങളിൽ പലപ്പോഴും നമ്മൾ ആരോഗ്യത്തെ കുറിച്ച് മറക്കുന്നു. ഫാസ്റ്റ്ഫൂഡ് നമ്മുടെ തീൻമേശയിൽ എത്തിയതോടെ ഫാസ്റ്റായി തന്നെ മരുന്നുകളും നമ്മുടെ ജീവിതത്തിൽ ഇടം പിടിച്ചു. പ്രമേഹവും കൊളസ്ട്രോളും പോലുള്ള അസുഖങ്ങൾ ചെറിയപ്രായത്തിൽ തന്നെ നമ്മളെ നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു. നഗരവൽക്കരണം, വ്യായാമമില്ലായ്മ, ഉയർന്ന സമ്മർദ്ദനില, അനാരോഗ്യകരമായ ഭക്ഷണരീതികൾ, അമിതമായ സ്‌ക്രീൻ സമയം, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ അമിത ഉപയോഗം പോലെയുള്ള ജീവതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇത്തരം രോഗങ്ങൾക്ക് പ്രധാന കാരണം.എന്നാൽ ചെറിയമാറ്റങ്ങളിലൂടെ നമ്മുക്ക് ഇത്തരം ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും.
പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. നല്ല ഭക്ഷണമാണ് ആരോഗ്യമുള്ള ജീവിതത്തിലേക്കുള്ള പ്രധാന വഴി. ശരിയായ അളവിൽ നമ്മുടെ ശരീരത്തിനാവശ്യമായ പോഷകൾ നമ്മൾ ഭക്ഷണത്തിലൂടെ നൽകണം.പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവപോലുള്ള സംസ്കരിക്കാത്ത ഭക്ഷണങ്ങൾ കൂടുതലായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അമിതമായി പഞ്ചസാര കഴിക്കാതിരിക്കുക. ഇന്ന് സെലിബ്രിറ്റികൾ പോലും ഫിറ്റായി ഇരിക്കാൻ മധുരം ഒഴിവാക്കി ഷുഗർ ഫ്രീ ഡയറ്റ് ചെയ്യാറുണ്ട്. അത്പോലെ തന്നെ ട്രാൻസ് ഫാറ്റ്, അഡിറ്റീവുകൾ എന്നിവ അടങ്ങിയ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് മാത്രമല്ല വൈകല്യങ്ങൾ, ഫാറ്റി ലിവർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
ഭക്ഷണം ശ്രദ്ധിക്കുന്നതിനോടൊപ്പം കൃതിയമായ വ്യയാമവും നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന് ആയാസമുണ്ടാക്കുന്ന ഏത് പ്രവർത്തിയും നിങ്ങൾക്ക് വ്യായമത്തിനായി ഉപയോഗിക്കാം. അത് നടക്കുന്നതോ സ്കിപ്പ് ചെയ്യുന്നതോ ആകാം. അല്ലെങ്കിൽ ജിമ്മിൽ പോയി കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ് പോലുള്ള വ്യായാമങ്ങൾ ചെയ്യാം. യോഗയും സുംബയുമൊക്കെ ചെയ്യുന്നതും നല്ലതാണ്. ആഴ്ചയിൽ 150 മണിക്കൂർ വ്യായമത്തിനായി മാറ്റി വെയ്ക്കാൻ ശ്രമിക്കുക.ഇത്തരത്തിൽ ശരീരത്തിനുണ്ടാകുന്ന ആയാസങ്ങൾ ഹൃദയാരോഗ്യത്തിനും വാതം പോലുള്ളവയെ നിയന്ത്രിക്കാനും സഹായകമാകും
ശരീരത്തിനെന്ന പോലെ മനസ്സിനും പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അമിതമായ സ്ട്രെസ് ഹോർമോണിന്‍റെ അസുന്തലിതാവസ്ഥ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. മനസ്സിനെ ആരോഗ്യകരമായി നിലനിർത്താൻ മെഡിറ്റേഷനിലൂടേയും ജേർണലിങിലൂടേയും സാധ്യമായേക്കും. പ്രകൃതിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നതും മനസ്സിന് ഉന്മേഷം നൽകാൻ സഹായകമാകും.അധികസമയം സ്ക്രീനിലേക്ക് നോക്കുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. സ്ക്രീൻ ടൈം അമിതമായാൽ കണ്ണിനേയും നമ്മുടെ ഉറക്കത്തെയും ബാധിച്ചേക്കാം. ഉറക്കകുറവ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഉറക്കമില്ലായ്മ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഇത് അമിത ഭാരമുണ്ടാക്കുകയും കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു ദിവസം 7-9 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കേണ്ടതാണ്.
ശരീരത്തിലെ ജലാംശം നിലനിർത്താൻ എപ്പോഴും ശ്രമിക്കണം. വൃക്കകളുടെ പ്രവർത്തനത്തിന് ശരീരം ഹൈഡ്രേറ്റ് ആയി നിൽക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരം സൂക്ഷിക്കേണ്ടത് നമ്മുടെ കടമായണ്. ആരോഗ്യകരമായ ജീവിതരീതിയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും