മലബാറുകാരുടെ സ്പെഷ്യൽ നെയ്‌പതൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- പകുതി വേവിച്ച അരി- 500 ഗ്രാംസ്
- തേങ്ങ- അര
- പെരും ജീരകം -1 ടീസ്പൂണ്‍
- കൊച്ചുള്ളി -1
- ഉപ്പ് -ആവശ്യത്തിന്
- ഇദയം നല്ലെണ്ണ -500 മില്ലി
തയ്യാറാക്കുന്ന വിധം
അരി വെള്ളത്തില്‍ കുതിര്‍ക്കുക. വെള്ളം വറ്റിച്ചു മാറ്റി വയ്ക്കുക. തേങ്ങ ചിരകുക. അരി, തേങ്ങ ചിരകിയത്, കൊച്ചുള്ളി, ഉപ്പ്, പെരും ജീരകം എന്നിവ ചേര്‍ത്ത് അരക്കുക. ചേരിയായി ഉരുളയ്യക്കി മാറ്റുക. വാഴയില അല്ലെങ്കില്‍ പോളി തീന്‍ ഷീറ്റില്‍ ഇദയം നല്ലെണ്ണ അല്ലെങ്കില്‍ നെയ്യ് പുരട്ടുക. അതിലേക്കു മാവ് വച്ച് വട്ടത്തില്‍ പരത്തുക. ഒരു പാനില്‍ ഇദയംനല്ലെന്ന ചൂടക്കുക അതിലേക്ക് തയ്യാറാക്കിയ നെയ്പാതാള്‍ ഇട്ടു നന്നായി വറുത്തു വിളമ്പുക.