Food

നല്ല കട്ടൻ ചായ്‌ക്കൊപ്പം കഴിക്കാൻ കുഴലപ്പം ഉണ്ടെങ്കിലോ?

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു അടിപൊളി കുഴലപ്പം ഉണ്ടെങ്കിലോ? കുഴലപ്പം വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി-അഞ്ച് കപ്പ്
  • തേങ്ങ ചിരകിയത്-രണ്ട് കപ്പ്
  • ചുവന്നുള്ളി-15 അല്ലി
  • വെളുത്തുള്ളി-എട്ട് അല്ലി
  • ജീരകം-ഒരു ടീസ്പൂണ്‍
  • കട്ടി തേങ്ങാപാല്‍-ഒരു കപ്പ്
  • ഉപ്പ്-ഒരു ടീസ്പൂണ്‍
  • എള്ള്-രണ്ട് ടേബിള്‍ സ്പൂണ്‍
  • വെള്ളം-ആവശ്യത്തിന്
  • വെളിച്ചെണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ പൊടിയായി ചിരവിയെടുക്കണം. അരിപ്പൊടിയും തേങ്ങ ചിരവിയതും കട്ടിയില്ലാതെ കുഴച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ജീരകം വെളുത്തുള്ളി, ചുവന്നുള്ളി ഇവ നന്നായി അരയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ അരിപ്പൊടി ചേര്‍ത്ത് കുറഞ്ഞ തീയില്‍ മൂന്ന് മിനിറ്റ് ഇളക്കി ചൂടാക്കുക. ഇതിലേക്ക് തേങ്ങാപാല്‍ ചേര്‍ത്ത് ആവി വരുന്നതുവരെ ചൂടാക്കുക. അടുപ്പില്‍നിന്ന് വാങ്ങി എള്ള് ചേര്‍ക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് കുഴച്ച് മയമുള്ള മാവ് ചേര്‍ക്കുക.

ഇത് നനഞ്ഞ തുണിവച്ച് മൂടി ഒരു മണിക്കൂര്‍ വയ്ക്കുക. ഒരിഞ്ച് വലിപ്പമുള്ള ഉരുളകള്‍ മാവില്‍നിന്ന് അടര്‍ത്തിയെടുത്ത് രണ്ട് വാഴയിലയുടെ ഇടയില്‍വച്ച് പരത്തുക. ഓരോ ഉരുളകളും നാലിഞ്ച് വട്ടത്തില്‍ പരത്തുക. ഒരു മരത്തവിയില്‍ എണ്ണ പുരട്ടി ഓരോ വട്ടവും കുഴലപ്പത്തിന്റെ ആകൃതിയില്‍ ആക്കിയെടുക്കുക. എണ്ണ നന്നായി ചൂടായ ശേഷം തയാറാക്കിയ മാവ് ചേര്‍ത്ത് വറുത്തെടുക്കുക. മൊരിഞ്ഞ് ഇളം ബ്രൗണ്‍ നിറമാകണം. ടിഷ്യൂപേപ്പറില്‍ നിരത്തി എണ്ണ വലിഞ്ഞ ശേഷം ടിന്നുകളിലാക്കി സൂക്ഷിക്കാം.