ഞണ്ട് ഇഷ്ടമാണോ? ഇനി ഞണ്ട് വാങ്ങിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ… നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടമാകും. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഞണ്ട് റോസ്റ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഒരു കിലോ ഞണ്ട്
- അഞ്ച് സവാള
- രണ്ട് തക്കാളി
- കുറച്ചു ചെറുള്ളി
- 8 അല്ലി വെളുത്തുള്ളി
- ഒരു വലിയ കഷ്ണം ഇഞ്ചി
- നാല് പച്ചമുളകും മൂന്നു കറിവേപ്പിലയും
- ഒരു ചെറിയ കഷണം കുടംപുളി
തയ്യാറക്കുന്ന വിധം
സവാള, തക്കാളി, ഇഞ്ചി ,ചെറിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എല്ലാം ചെറുതായി അരിയുക. പാത്രം അടുപ്പത്ത് വെച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. അതിനുശേഷം സവാള ഇട്ട് നന്നായി വഴറ്റുക (വഴറ്റുമ്പോൾ ഉപ്പും ചേർക്കണം). വഴന്നുകഴിയുമ്പോൾ ഇതിലേക്ക് രണ്ട് സ്പൂൺ മുളകുപൊടിയും രണ്ട് സ്പൂൺ മല്ലിപ്പൊടിയും അര സ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് ഒന്നുടെ വഴറ്റുക. അതിനുശേഷം തക്കാളിയും ഇതിലേക്ക് ചേർത്തുകൊടുക്കാം. ശേഷം മാറ്റി വെച്ച ഞണ്ട് ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യുക. ഒരു കഷണം കുടംപുളിയും തിക്കു ഇടുക. ഒരു അടപ്പുപാത്രം വെച്ച് ഇത് മൂടിവെക്കുക. 10 മിനിറ്റിനുശേഷം തുറന്നു നോക്കാം. അടിപൊളി ഞണ്ട് റോസ്റ്റ് റെഡി.