ഉഗ്രൻ സ്വാദിൽ കാടമുട്ട മസാല തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കാട മുട്ട പുഴുങ്ങിയത് – 12 എണ്ണം
- വെളിച്ചെണ്ണ – 1 1/2 ടേബിള്‍സ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂണ്‍
- മഞ്ഞൾ പൊടി – 1/4 ടീസ്പൂണ്‍
- കാശ്മീരി മുളക് പൊടി -3/4 ടേബിള്‍സ്പൂണ്‍
- ചിക്കൻ മസാല – 1/2 ടീസ്പൂണ്‍
- കറിവേപ്പില- 1 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മുട്ട ഒഴികെ ബാക്കി എല്ലാ ചേരുവകളും ഇട്ടു ഒന്നര- രണ്ട് മിനിറ്റ് ഇളക്കുക. ലോ ഫ്ളെയിമിൽ ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊടികളുടെ പച്ചമണം മാറിയാൽ പുഴുങ്ങിയ മുട്ടയും, ആവശ്യത്തിന് ഉപ്പും ഇട്ട് മസാല നന്നായി പിടിക്കുന്ന വിധം യോജിപ്പിക്കുക. 2 മിനിറ്റ് കുക്ക് ചെയ്യുക. ഇനി കഴിച്ചൂ നോക്കൂ.