വീടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വിറകടുപ്പുകള്‍ പുറത്തായതോടെ ഗ്യാസ് അടുപ്പുകളാണ് ഭൂരിഭാഗം വീടുകളിലും ഉപയോഗിക്കുന്നത്. എന്നാൽ ഒരു നേരം പാചകം ചെയ്യുന്നതിനേക്കാള്‍ കഷ്ടപ്പാടാണ് ഗ്യാസ് അടുപ്പ് വൃത്തിയാക്കാൻ. കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഓരോ മാസവും ഗ്യാസ് സ്റ്റൗവിന്‍റെ തീജ്വാല മന്ദഗതിയിലാകുന്നതായി കാണാം. ഇതിന് പ്രധാന കാരണം ഉണ്ടാക്കുന്ന ഭക്ഷണം മുഴുവന്‍ തിളച്ചു തൂവും ഇത് ബർണറുകള്‍കള്‍ക്ക് മേല്‍ അഴുക്കിന്‍റെ ഒരു പാളി തന്നെ ഉണ്ടാക്കും. ഇത് തീ കുറയാന്‍ കാരണമാകും. ബർണറുകള്‍ വൃത്തിയാക്കാനുള്ള എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു സ്റ്റീല്‍ പാത്രത്തില്‍, അഴുക്കു പിടിച്ച ബർണറുകള്‍ വയ്ക്കാം. അതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിക്കാം. ഒരു പകുതി നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് ഇതിലേക്ക് ചേർക്കണം. ഒപ്പം നാരങ്ങയുടെ തോടും ചേർക്കാം. അതിനു ശേഷം ഒരു പാക്കറ്റ് ഈനോ കൂടി ഇതിലേക്ക് ഇട്ട ശേഷം ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കണം. ഒരു മണിക്കൂറിനു ശേഷം, ഒരു ടൂത്ത് ബ്രഷില്‍ അല്‍പ്പം ഡിഷ്‌വാഷ് ജെല്‍ എടുത്ത് ബർണറുകള്‍ നന്നായി ബ്രഷ് ചെയ്യാം. അപ്പോള്‍ അഴുക്ക് മുഴുവന്‍ മാറി, ബർണറുകൾ തിളങ്ങുന്നതായി കാണാം.