Business

സ്വർണം വാങ്ങാൻ പറ്റിയ സമയം! വിലയിൽ ഇന്ന് നേരിയ ആശ്വാസം | Gold rate

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.